Sunday, August 28, 2016

ടീച്ചറ്‍ :പരീക്ഷയില്‍ 90 ശതമാനം മാറ്‍ക്ക്‌,അതാവണം നമ്മുടെ ലക്ഷ്യം ,.. !

ടിണ്റ്റു :90 ആക്കണ്ട 100 ശതമാനംവാങ്ങിക്കാം .

ടീച്ചറ്‍ : നീയെന്താ തമാശ പറയുകയാണോെ ?

ടിണ്റ്റു : ആരാ തുടങ്ങിയത്‌... !

പൂജാരി : ഈ വീട്ടിലെ പ്രശ്നങ്ങള്‍ നീങ്ങാന്‍ രണ്ട്‌ നാല്‍ക്കാലികളെ ബലികഴിപ്പിക്കണം.

ടിണ്റ്റുമോന്‍ : രണ്ട്‌ നാല്‍ക്കാലികളെ കിട്ടിയിലെങ്കില്‍ ഒരു എട്ടുകാലിയെ ആയാലും മതിയോ ?

പാര്‍ക്കിലെ മരത്തില്‍ ഒരു പാമ്പ്‌ തൂങ്ങിക്കിടക്കുന്നതു കണ്ടപ്പോള്‍ ടിണ്റ്റു

ടഉയരം വയ്ക്കാന്‍ വെറുതെ ഇങ്ങനെ കിടക്കണ്ട, മമ്മിയോട്‌ പറ complan വാങ്ങിത്തരാന്‍

ളാസ്സില്‍ അധ്യാപകന്‍ : മനുഷനു എത്ര വാരിയെല്ലുകളൂണ്ട്‌ ?

ടിണ്റ്റുമോന്‍ :ഇതുവരെ എണ്ണാന്‍ പറ്റിയിട്ടില്ല സാറ്‍. എനിക്കു ഭയങ്കര ഇക്കിളിയാ .... !

അധ്യാപകന്‍ :ചെവികേള്‍ക്കത്തെ ആളെ നമ്മ്ള്‍ എന്ത്‌ വിളിക്കും ?

ടിണ്റ്റുമോന്‍ : എന്തു വിളിക്കാം. എന്ത്‌ വിളിച്ചാലും അങ്ങേരു കേള്‍ക്കില്ലല്ലോ .

ടീച്ചര്‍ :എന്താ ലേറ്റായത്‌ ?

ടിണ്റ്റുമോന്‍ :സ്കൂളിലെ മുന്നിലെ ട്രഫിക്ബോര്‍ഡ്‌ വായിച്ചതുകൊണ്ടാ...

ടീച്ചര്‍ :എന്തു ബോര്‍ഡ്‌ ?

ടിണ്റ്റുമോന്‍ : school ahead,go slow

ടിണ്റ്റുമോന്‍ : ട്രെയിന്‍ കണ്ടു പിടിച്ചത്‌ വളരെ നന്നായി.

ഡുണ്ടുമോന്‍ : അതെന്താ ?

ടിണ്റ്റു :അല്ലെങ്കില്‍ ഈ റെയില്‍ പാളമൊക്കെ വെറുതെ വെയിസ്റ്റ്‌ ആയിപ്പോയാനെ...