Sunday, August 28, 2016

ടീച്ചറ്‍ :പരീക്ഷയില്‍ 90 ശതമാനം മാറ്‍ക്ക്‌,അതാവണം നമ്മുടെ ലക്ഷ്യം ,.. !

ടിണ്റ്റു :90 ആക്കണ്ട 100 ശതമാനംവാങ്ങിക്കാം .

ടീച്ചറ്‍ : നീയെന്താ തമാശ പറയുകയാണോെ ?

ടിണ്റ്റു : ആരാ തുടങ്ങിയത്‌... !

പൂജാരി : ഈ വീട്ടിലെ പ്രശ്നങ്ങള്‍ നീങ്ങാന്‍ രണ്ട്‌ നാല്‍ക്കാലികളെ ബലികഴിപ്പിക്കണം.

ടിണ്റ്റുമോന്‍ : രണ്ട്‌ നാല്‍ക്കാലികളെ കിട്ടിയിലെങ്കില്‍ ഒരു എട്ടുകാലിയെ ആയാലും മതിയോ ?

പാര്‍ക്കിലെ മരത്തില്‍ ഒരു പാമ്പ്‌ തൂങ്ങിക്കിടക്കുന്നതു കണ്ടപ്പോള്‍ ടിണ്റ്റു

ടഉയരം വയ്ക്കാന്‍ വെറുതെ ഇങ്ങനെ കിടക്കണ്ട, മമ്മിയോട്‌ പറ complan വാങ്ങിത്തരാന്‍

ളാസ്സില്‍ അധ്യാപകന്‍ : മനുഷനു എത്ര വാരിയെല്ലുകളൂണ്ട്‌ ?

ടിണ്റ്റുമോന്‍ :ഇതുവരെ എണ്ണാന്‍ പറ്റിയിട്ടില്ല സാറ്‍. എനിക്കു ഭയങ്കര ഇക്കിളിയാ .... !

അധ്യാപകന്‍ :ചെവികേള്‍ക്കത്തെ ആളെ നമ്മ്ള്‍ എന്ത്‌ വിളിക്കും ?

ടിണ്റ്റുമോന്‍ : എന്തു വിളിക്കാം. എന്ത്‌ വിളിച്ചാലും അങ്ങേരു കേള്‍ക്കില്ലല്ലോ .

ടീച്ചര്‍ :എന്താ ലേറ്റായത്‌ ?

ടിണ്റ്റുമോന്‍ :സ്കൂളിലെ മുന്നിലെ ട്രഫിക്ബോര്‍ഡ്‌ വായിച്ചതുകൊണ്ടാ...

ടീച്ചര്‍ :എന്തു ബോര്‍ഡ്‌ ?

ടിണ്റ്റുമോന്‍ : school ahead,go slow

ടിണ്റ്റുമോന്‍ : ട്രെയിന്‍ കണ്ടു പിടിച്ചത്‌ വളരെ നന്നായി.

ഡുണ്ടുമോന്‍ : അതെന്താ ?

ടിണ്റ്റു :അല്ലെങ്കില്‍ ഈ റെയില്‍ പാളമൊക്കെ വെറുതെ വെയിസ്റ്റ്‌ ആയിപ്പോയാനെ...

ടിണ്റ്റുമോന്‍ : നാളെ മുതല്‍ നമ്മള്‍ പണാക്കാരാകും .

ബിജുക്കുട്ടന്‍ : അതങ്ങനെ ?

ടിണ്റ്റുമോന്‍ : പൈസയെ രൂപയാക്കുന്ന്‌ സൂത്രം നാളെ നമ്മളെ പടിപ്പിക്കാമെന്ന്‌ നമ്മുടെ കണക്ക്‌ ടീച്ചര്‍ പറഞ്ഞു... !

ടിണ്റ്റുമോന്‍ :നിnte സ്നേഹത്തിണ്റ്റെ മുന്നില്‍ ഞാനെണ്റ്റെ എല്‍ .കെ . ജി പ്രോഗ്രസ്കാര്‍ഡ്‌ സമര്‍പ്പിക്കുന്നു..

പിങ്കിമോള്‍ : അതെന്തിനാ ;

ടിണ്റ്റു : തോറ്റു പോയെടീ..ഞാന്‍ തോറ്റു പോയീീീി..

വീട്ടില്‍ ഒരു ദിവസം ടിണ്റ്റുമോന്‍

അച്ഛന്‍ :ദേ,ഒരു എലി ചത്തു ചീഞ്ഞു കിടക്കുന്നു !തോണ്ടി അപ്പുറത്തെ പറമ്പിലോട്ട്‌ ഇട്ടേക്കാം !

ടിണ്റ്റുമോന്‍ : വേണ്ടാ ... വേണ്ടാാാ, !തോണ്ടി അപ്പുറത്തിട്ടാല്‍ അവിടെകിടന്നു ചീഞ്ഞു നാറും. അതുകൊണ്ടെന്താ ഗുണം ?

അമ്മ :കണ്ടോ,, അവനുവിവരമുണ്ട്‌. കുഴിച്ചിടാനായിരിക്കും അവന്‍ പറയുന്നത്‌... !

ടിണ്റ്റു : അല്ല,.. ഇതിനെ ഞങ്ങളുടെ ക്ളാസ്‌ റൂമില്‍ കൊണ്ടിടാം. അവിടെ കിടന്നു ചീഞ്ഞു നാറിയാല്‍ രണ്ടു ദിവസമെങ്കിലും ക്ളാസ്സിനവധികിട്ടുമല്ലോ... !

പപ്പിമോള്‍ : എണ്റ്റെ പപ്പാ എനജീനീയറാ...

ബിജുക്കുട്ടന്‍ : എണ്റ്റെ അപ്പ ഡോക്ടറാ..

ടിണ്റ്റുമോന്‍ : എണ്റ്റെ ഡാഡി മജീഷ്യനാ. ഡാഡി വടിയെടുത്താല്‍ നാന്‍ ഉടനെ അപ്രതീക്ഷമാകും

Wednesday, August 24, 2016

ടിണ്റ്റുമോന്‍ ഫോണില്‍ : എനിക്കിന്ന്‌ സ്കൂളില്‍ വരാന്‍ പറ്റില്ല ടീച്ചര്‍ .മുത്തശ്ശി മരിച്ചു. ടീച്ചര്‍ :കഴിഞ്ഞ മാസമല്ലേ മുത്തശ്ശിമരിച്ചെന്ന്‌ പറഞ്ഞ്‌ നീ അവധിയെടുത്തത്‌?

ടിണ്റ്റു : മുത്തശ്ശന്‍ വീണ്ടും കെട്ടി ... !

ടീച്ചര്‍ :നമ്മുക്ക്‌ ശ്വസ്സിക്കാന്‍ ഒക്സിജന്‍ കൂടിയെ തീരൂ. 1773-ലാണു ഓക്സിജന്‍ കണ്ടു പിടിച്ചത്‌..

ടിണ്റ്റുമോന്‍ :ഹോ , ഭാഗ്യം ഞാന്‍ ജനിച്ചത്‌ അതിനു ശേഷമാ. 1773-നു മുമ്പ്‌ ജനിച്ചിരുന്നെങ്കില്‍ ശ്വാസം മുട്ടി ചത്തുപോയാനെ .... !

ടീച്ചര്‍ : ഈ ക്ളാസ്സില്‍ മണ്ടന്‍മാര്‍ ഉണ്ടെങ്കില്‍ എഴുന്നേറ്റ്‌ നില്‍ക്കു...

ആരും എഴുന്നേറ്റില്ല.അല്‍പം കഴിഞ്ഞപ്പോള്‍ ടിണ്റ്റു എഴുന്നേറ്റു.

ടീച്ചര്‍ : എന്താ നീ മണ്ടനാണോ ?

ടിണ്റ്റുമോന്‍ : അതല്ല ,ടീച്ചര്‍ ഒറ്റയ്ക്ക്‌ നില്‍ക്കുന്നത്‌ കണ്ടപ്പോള്‍ സങ്കടം തോന്നി.... !

ടിണ്റ്റുമോന്‍ എന്നും ശിവനെ തൊഴാന്‍ പോകും ഒരു ദിവസം പൂജാരി ശിവനെ മാറ്റി ഗണപതിയെ വച്ചു.

ടിണ്റ്റുമോന്‍ ഗണപതിയെ നോക്കി ,:മോനെ ,പപ്പയോട്‌ പറയണം അങ്കിള്‍ വന്നിരുന്നു എന്ന്‌ .. !

ടിണ്റ്റുമോന്‍ സിഗരറ്റ്‌ വലിച്ചുകൊണ്ടു പോകുന്നത്‌ കണ്ട്‌ വികാരിയ്ച്ഛന്‍

:എടുത്തല്‍ പോങ്ങാത്തതാണല്ലോടാ നിണ്റ്റെ ചുണ്ടത്ത്‌.

ടിണ്റ്റുമോന്‍ :എടുത്താല്‍ പൊങ്ങാത്തതുകൊണ്ടാ അച്ചോ വലിച്ചുകൊണ്ടു പോകുന്നേ !!!!

ടിണ്റ്റുമോന്‍ ഫോണില്‍ : മമ്മീ, നമ്മുടെ വീടിണ്റ്റെ രണ്ടാം നിലയിലെ ചില്ലെറിഞ്ഞു പൊട്ടിച്ച്ത്‌ ഞാനല്ല.

അമ്മ : അതിനു ഇവിടെ ചില്ലൊന്നും പൊട്ടിയിട്ടില്ലല്ലോ....

ടിണ്റ്റുമോന്‍ : Sorry ,ഏങ്കില്‍ ഞാന്‍ കുറചു കഴിഞ്ഞ്‌ വിളിക്കാം.

അച്ഛന്‍ :മനുഷ്യനും ഒരു മ്യഗമാണു. എന്നാല്‍ മനുഷ്യനും മറ്റു മ്യഗങ്ങളും തമ്മില്‍ വലിയൊരു വ്യത്യാസമുണ്ട്‌. എന്താണെന്നറിയാമോ ?

ടിണ്റ്റുമോന്‍ : അറിയാം.. മ്യഗങ്ങള്‍ കുട്ടിയളെ സ്കൂളില്‍ അയച്ച്‌ കഷ്ടപ്പെടുത്തില്ല.എന്നാള്‍ ,മനുഷ്യര്‍ അതു ചെയ്യും... ! അതു ചെയ്യും... !

ഒരാള്‍ ഫോണില്‍ : ഹലോ ..ആരാ ?

ടിണ്റ്റുമോന്‍ : ആദ്യം അപ്പുറത്ത്‌ ആരാണെന്ന്‌ പറ ?

മറ്റേയാള്‍ :ഇതു ഞാനാ,,

ടിണ്റ്റുമോന്‍ : അത്ഭുതം !ഇപ്പുറത്തും ഞാനാ.... !

ടിണ്റ്റുമോന്‍ : പിരുവുകാര്‍ വന്നിട്ടുണ്ട്‌ ഡാഡീ.

അച്ഛന്‍ :എന്തിണ്റ്റെ പിരിവാ ?

ടിണ്റ്റുമോന്‍ : സ്വമ്മിംഗ്‌ പൂളിണ്റ്റെ... !

അച്ഛന്‍ : എന്നാല്‍ ഒരു ബക്കറ്റ്‌ വെള്ളം കൊടുത്തേക്ക്‌... !

ഒരു ബസ്സില്‍ കണ്ടക്ടര്‍ ടിണ്റ്റുമോനോട്‌ : എന്താ ഡോറിണ്റ്റെ അടുത്തു നില്‍ക്കുന്നത്‌ ?

നിണ്റ്റെ അച്ഛന്‍ വച്മാനാണോ ?

ടിണ്റ്റു : ചേട്ടനെന്താ എപ്പോഴും ചില്ലറ ചോദിക്കുന്നത്‌ ? ചേട്ടണ്റ്റെ അച്ഛന്‍ പിച്ചക്കാരനാണോ ?

ടിണ്റ്റുമോന്‍ കാറില്‍ പൊവ്‌കുമ്പോള്‍

അച്ഛന്‍: മോനെ indicator കത്തുന്നൊണ്ടോ എന്നു നോക്കൂ ?

ടിണ്റ്റുമോന്‍ : ഉണ്ട്‌..ഇല്ല..ഉണ്ട്‌...ഇല്ല...ഉണ്ട്‌... ഇല്ല....ഉണ്ട്‌ ....ഇല്ല... ഉണ്ട്‌

അദ്ധ്യാപിക : ഫുഡ്‌ എന്നാല്‍ ഭക്ഷണം .അക്കമഡേഷന്‍ എന്നാല്‍ താമസം. എങ്കില്‍ ഫുഡ്‌ and അക്കമഡേഷന്‍ എന്നതിണ്റ്റെ അറ്‍ത്ഥം എന്താണു ?

ടിണ്റ്റുമോന്‍ :ഭക്ഷണം താമസിക്കും

മരണവീട്ടില്‍ പോയ ടിണ്റ്റുമോന്‍ നിര്‍ത്താതെ ചിരിക്കുന്നതു കണ്ട്

‌ അച്ഛന്‍ : എന്താടാചിരിക്കുന്നത്‌ ?

ടിണ്റ്റുമോന്‍ :അതു പിന്നെ മൂക്കില്‍ പഞ്ഞിവച്ചാല ആരാ മരിക്കാത്തെ.... ?

അമ്മ : ക്രിസ്തുമസ്‌ കേക്കില്‍ വയ്ക്കാന്‍ പറ്റുന്ന ഏറ്റവും നല്ല സാധനം ഏതാണു ?

ടിണ്റ്റുമോന്‍ : പല്ല്‌... !

ടീച്ചര്‍ : ആറില്‍ അഞ്ജു പോയാല്‍ എന്തു കിട്ടും ?

ടിണ്റ്റുമോന്‍ : അഞ്ജുവിണ്റ്റെ Dead body കിട്ടും. കാരണം അവള്‍ക്ക്‌ നീന്താനറിയില്ല....

അദ്ധ്യാപിക ടിണ്റ്റുമോനോട്‌ : ജനുവരിയാണു ആദ്യത്തെ മാസം. രണ്ടാമത്തേത്‌ ഫെബ്രുവരി, എങ്കില്‍ പത്താം മാസം എന്തെന്ന്‌ പറയൂ ?

ടിണ്റ്റു : ടീച്ചറുടെ പ്രസവം

ടീച്ചര്‍ :നിങ്ങള്‍ വലിയൊരു കോടീശ്വരനായാല്‍ സ്വന്തം ജീവചരിത്രം എഴുതുക എങ്ങനെയായിരിക്കും ?

ടിണ്റ്റുമോന്‍ ഒഴികെ എല്ലാവരും എഴുതാന്‍ തുടങ്ങി.

ടീച്ചര്‍ : ടിണ്റ്റു വെന്താ ഒന്നും എഴുതാത്ത്ത്‌ ?

ടിണ്റ്റുമോന്‍ : വലിയ്‌ ഗമയില്‍ ഞാനെണ്റ്റെ secretary വരാന്‍ കാത്തിരിക്കുവാ......... !

ടിണ്റ്റുമോന്‍ ഡാഡിയോട്‌ : ഡാഡി എണ്റ്റെ ടിച്ചറിനു ഭയങ്കര മറവിയ.. !!

അച്ഛന്‍ : അതെന്താ ?

ടിണ്റ്റു : ബോര്‍ഡില്‍ 'രാമായണം' എന്നെഴുതി തിരിഞ്ഞു നിന്ന്‌ ചോദിക്കുവാ രാമായണം എഴുതിയതാരാണെന്ന്‌ ?

ടിണ്റ്റുമോണ്റ്റെ ഒരു സുഹ്യത്ത്‌ പനയില്‍ കയറി തണ്റ്റെ ഒരു കൈ ചൂണ്ടിക്കൊണ്ട്‌ ടിണ്റ്റുവിനോട്‌ : നോക്കടാ ,,,അതാ കാണൂണ്ണു ത്രിശ്ശൂറ്‍ വിമലാ കോളേജ്‌ !

ടിണ്റ്റു : അവിടെയിരുന്ന് അടുത്ത്‌ കൈകൂടി നീ ചൂണ്ടിയാല്‍ ത്യശ്ശൂറ്‍ മേഡിക്കല്‍ കോളേജ്‌ നിനക്ക്‌ കാണണ്ടിവരും,,,!!

പപ്പിമോള്‍ ടിണ്റ്റുമോനോട്‌ : നിണ്റ്റെ ഹ്യദയം തൊട്ടു നോക്കൂ .അവിടെ ഹ്യദയസ്പ്ന്ദനങ്ങളുടെ താളം നിനക്ക്‌ അനുഭവപ്പെടും .

ടിണ്റ്റു : നിണ്റ്റെ തല തൊട്ടുനോക്കൂ . അവിടെ നിന്നും ഒഴിഞ്ഞ കുടത്തിണ്റ്റെ താളം നിനക്ക്‌ അനുഭവപ്പെടും.

ടിണ്റ്റുമോന്‍ ദൈവത്തോട്‌ : ദൈവമേ എനിക്കൊന്നും നീ തരണ്ടാ. പകരം എണ്റ്റെ അമ്മയ്ക്ക്‌ ഒരു സുന്തരിയായ മരുമകളെ നീ കൊടുക്കണേ..... !!!

പപ്പിമോള്‍ ടിണ്റ്റുമോനോട്‌ : സ്തീകള്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നതിനു കാരണം എന്ത്‌ ?

ടിണ്റ്റു :ഷോപ്പിംഗ്‌ നടത്തുന്നത്‌ ഹ്യദയസ്തഭനത്തിനു കാരണമാകുന്നില്ല . പക്ഷേ അതിണ്റ്റെ ബില്ല്‌ കൊടുക്കുന്നവനു അതു സംഭവിക്കും. !

ഒരു പാര്‍ക്കില്‍ ടിണ്റ്റുമോന്‍ തണ്റ്റെ കാമുകിയോടൊപ്പമിരുന്ന്‌ മുന്തിരിങ്ങ തിന്നുമ്പോള്‍ പെണ്‍കുട്ടി :

ഈ നിമിഷത്തില്‍ നീ എന്താണു ചിന്തിക്കുന്നത്‌ ?

ടിണ്റ്റു : നീ എന്നേക്കാള്‍ കൂടുതല്‍ മുന്തിരിങ്ങ അകത്താക്കുന്നുണ്ട്‌ . .

ഡുണ്ടുമോള്‍ ടിണ്റ്റുമോനോട്‌ : എനിക്കു നിന്നെ വിവാഹം ചെയ്യാനാവില്ല , അതിനാല്‍ എണ്റ്റെ പ്രേമലേഖനം തിരികെ തന്നേക്കൂ.

അടുത്ത ദിവസംഒരു വലിയ കുട്ട നിറയെ കടലാസുകളുമായി ഡുണ്ടുമോളെ സമീപിച്ച റ്റിണ്റ്റുമോന്‍ പറഞ്ഞു :

ഇതില്‍ നിന്നു നിണ്റ്റെ എഴുത്ത്‌ കണ്ടെത്തി എടുത്തോ .. !!

ടിണ്റ്റുമോന്‍ അഛനോട്‌ : ഡാഡി എനിക്കൊരു ചെണ്ട വാങ്ങിത്തരുമോ ?

അച്ഛന്‍ : വേണ്ട , നീ മറ്റുള്ളവരെ ഉപദ്രവിക്കും.

റിണ്റ്റു : ഇല്ല , ഡാഡി എല്ലാവരും ഉറങ്ങി കഴിഞ്ഞു മാത്രമേ ഞാന്‍ ചെണ്ടെയ്ടുക്കൂ... ! 

ടിണ്റ്റുമോന്‍ അച്ഛനോട്‌ : ഡാഡിയുടേത്‌ പ്രേമ വിവാഹം ആയിരുന്നുവല്ലോ ?

അച്ഛന്‍ : അതു നിനക്കെങ്ങനെ മനസ്സിലായി ?

ടിണ്റ്റു : ഡാഡിയുടെ കല്ല്യാണദിവസം എണ്റ്റെ ജനനത്തീയതിയും തമ്മില്‍ വെറും നാലു മാസത്തെ വ്യത്യാസമേയുള്ളു !

ടിണ്റ്റുമോന്‍ : ആരാടാ തെണ്ടി ആ ഇരുട്ടത്തു നില്‍ക്കുന്നത്‌ ?

ആ വ്യക്തി : മോനെ ഇതു ഞാനാടാ നിണ്റ്റെ ചിറ്റപ്പന്‍ .. !

ടിണ്റ്റുമോന്‍ : ചിറ്റപ്പനായിരുന്നോ ? ഞാന്‍ കരുതി ഡാഡിയായിരിക്കുമെന്ന്‌ . . !!

അച്ഛണ്റ്റെയും അമ്മയുടെയും വിവാഹ ആല്‍ബം നോക്കുകയായിരുന്ന ടിണ്റ്റുമോന്‍ അമ്മയോട്‌ :

മമ്മിയുടെ കൂടെ നില്‍ക്കുന്ന അടിപൊളി ഹെയര്‍സ്റ്റൈലുള്ള ഈ സിനിമാനടന്‍ ആരാണു മമ്മീ ?

അമ്മ : അതു നിണ്റ്റെ ഡാഡിയാണു മോനെ .

ടിണ്റ്റുമോന്‍ : അങ്ങനെയെങ്കില്‍ ഇപ്പോള്‍ നമ്മുടെ കൂടെയുള്ള ആ കക്ഷണ്ടിക്കാരന്‍ തെണ്ടി ആരാ ?

ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ അഡിമിറ്റായിരുന്ന ടിണ്റ്റുമോനോട്

‌ ഡോക്ടര്‍ : ഇന്നലെ എങ്ങനെയുണ്ടായിരുന്ന്‌ ?

ടിണ്റ്റുമോന്‍ : ഒന്നും പറയണ്ട ഡോക്ടറെ ,,,ഈ കിടക്കയിലെ മൂട്ടകള്‍ എന്നെ കടിച്ചു പിടിച്ചില്ലായിരുവെങ്കില്‍ കൊതുകുകള്‍ എന്നെയും കൊണ്ടു പറന്നാനെ ,.. !!

അദ്ധ്യാപക ടിണ്റ്റുമോനോട്‌ : ഗാന്ധിജയന്തിയെക്കുറിച്ച്‌ നിനക്കെന്തറിയാം ?

ടിണ്റ്റു : ഗാന്ധി ഒരു മഹാനായിരുന്നു പക്ഷേ , മമ്മിയാണേ സത്യം ഈ ജയന്തിയെ ഞാന്‍ അറിയുക പോലുമില്ല.

ടിണ്റ്റ്മോന്‍ ചിന്തിക്കുകയാണു : പടിക്കണോ , ചോറുണ്ണണോ ,അതോ ഉറങ്ങണോ ?

അവസാനം അവന്‍ ഒരു നാണയം ടോസ്‌ ഇടാന്‍ തീരുമാനിച്ചു .

ഹെഡാണെങ്കില്‍ - പോയിക്കിടന്നുറങ്ങാം. ടെയ്ലാണെങ്കില്‍ - അത്താഴം കഴിക്കാം ഇനി നാണയമെങ്ങാനും നേരെ നിന്നാല്‍ പടിക്കാം .. !!

എണ്റ്റെ സ്നേഹം നീ തിരിച്ചറിഞ്ഞില്ല.

എണ്റ്റെ സൂപ്പര്‍മാണ്റ്റെ പടമുള്ള റബ്ബര്‍.... ഡോണാള്‍ഡ്‌ ഡക്‌ ബാട്ടര്‍ബോട്ടില്‍.. എല്ലാം പോട്ടെ.. എണ്റ്റെ ABCD എഴുതിയ നാലു വരി കോപ്പി വരെ ഞാന്‍ നിനക്കു തന്നില്ലേ ?

എന്നിട്ടും നീ മാത്രം... നീ മാത്രം പോയി... ഒന്നാം ക്ളാസ്സിലേക്ക്‌... !

യു.കെ.ജി. പരീക്ഷ വീണ്ടു എഴുതാന്‍ ടിണ്റ്റുമോണ്റ്റെ ജീവിതം ബാക്കി... !!!

Saturday, August 20, 2016

ഇംഗ്ളീഷ്‌ ക്ളാസ്സില്‍ ടീച്ചര്‍ ടിണ്റ്റുമോനോട്‌ :കുരങ്ങന്‍ എന്ന വാക്കിണ്റ്റെ ഇംഗ്ളീഷ്‌ പദം എന്താണു?

ടിണ്റ്റു : മങ്കി

ടീച്ചറ്‍ : നീ പുസ്തകത്തില്‍ നോക്കിയാണോ പറഞ്ഞത്‌ ?

Tintu : അല്ല ഞാന്‍ ടീച്ചറിണ്റ്റെ മുഖത്തു നോക്കിയ പറഞ്ഞത്‌... !!!

ടീച്ചര്‍ ക്ളാസില്‍ : ചൈനനയിലെ ഭാഷയാണു ചൈനീസ്‌. ജപ്പാനിലേത്‌ ജപ്പാനിസും, ടിണ്റ്റുമോന്‍ പറയൂ ഫ്രാന്‍സിലെ ഭാഷ ഏതാണു ?

ടിണ്റ്റുമോന്‍ : ഫ്രാന്‍സീസ്‌

ശ്രീനാരായണ ഗുരുവിണ്റ്റെ പ്രതിമ കണ്ടാരു മദാമ്മ്‌ ടിണ്റ്റുമോനോട്‌ : ഇതു ആരുടെ പ്രതിമായാണു ?

ടിണ്റ്റു : മഞ്ഞ വസ്ത്രവും മൊട്ടത്തലയും കണ്ടാലറിഞ്ഞൂടെ ബ്രസ്സീലിണ്റ്റെ ഏതോ വലിയ കളിക്കാരനാണെന്നു... !!!!

മലയാളം ക്ളാസ്സില്‍ അദ്ധ്യാപിക ടിണ്റ്റുമോനോട്‌ : നിത്യാഭ്യാസി ആനയെ ഇടുക്കും , മടിയന്‍ മല ചുമക്കും, ഈ രണ്ടു ചൊല്ലുകളില്‍ നിന്നും എന്തു മനസ്സിലാക്കാം ?

ടിണ്റ്റുമോന്‍ : നിത്യാഭ്യാസിയേക്കാള്‍ കേമന്‍ മടിയന്‍ തന്നെ..

ടിണ്റ്റുമോന്‍ തണ്റ്റെ സുഹ്യത്തിനോട്‌ : എടാ ആ പെണ്‍കുട്ടിയ്ക്ക്‌ ചെവി കേള്‍ക്കില്ല എന്നാണു എനിക്കു തോന്നുന്നത്‌.

സുഹ്യത്ത്‌ : അതെന്താ ?

ടിണ്റ്റു : ഞാന്‍ അവളോട്‌ ഐ.ലൌ.യു എന്നുപറഞ്ഞപ്പോള്‍ അവള്‍ പറയുകയാണു ചെരുപ്പ്‌ പുതിയതാണന്നു.

ഒരു ചിത്രപ്രദര്‍ശന്‍മ്‌ കാണുകയായൊരുന്ന ടിണ്റ്റുമോന്‍ ഒരു കലാകാരനോട്‌ : ചേട്ടനാണോ ആ കരിമ്പ്‌ തിന്നുന്ന കുട്ടിയെ വരച്ചത്‌ ?

കലാകാരന്‍ : ഫ നായേ , കരിമ്പ്‌ തിന്നുന്ന കുട്ടിയോ ? ഓടക്കുഴല്‍ വായിക്കുന്ന ക്യഷ്ണനാണത്‌... !!!

ടിണ്റ്റുമോന്‍ തണ്റ്റെ പുതിയ കളിബസ്സുമായി..

ഡിര്‍ ഡിര്‍ ..പീ പീ ...പോം ,..പോം..സ്റ്റോപ്പ്‌...

എല്ലാ തെണ്ടികളും ഇറങ്ങിയ്ക്കോ..പൂവാ ..റൈറ്റ്‌.. ഡിര്‍.....പോം ..ഇറങ്ങി നില്‍ക്കടാ ..പോം പീ..പീീ....

ഇതു കുറച്ചു നേരമായി ശ്രദ്ധിച്ച ടിണ്റ്റുമോണ്റ്റെ അച്ഛന്‍ സഹികെട്ടപ്പോല്‍ ബസ്സെടുത്തു വച്ചു..

അഞ്ചു മിനിറ്റോളം ടിണ്റ്റുമോന്‍ കരഞ്ഞപ്പോള്‍ അച്ഛന്‍ ബസ്സ്‌ തിരിച്ചുകൊടുത്തു..

ടിണ്റ്റുമോന്‍ : ഡീര്‍ ഡീീര്‍..പീി .പീ..പോം..പോം......സ്റ്റോപ്പ്‌... വേഗം ഇറങ്ങടാതെണ്ടീ അല്ലെങ്കില്‍ തന്നെ ഒരു നായിണ്റ്റെ മോന്‍ കാരണം അഞ്ചു മിനിറ്റു ലേറ്റ ആയി... പൂവാ റൈറ്റ്‌!!!

Wednesday, August 10, 2016

ടിണ്റ്റുമോന്‍ പായസം കുടിച്ചു കൊണ്ടിരുന്നപ്പോള്‍ കപ്പിലേക്കൊരു ഈച്ച വീണു ഈച്ചയെ വിരലില്‍ തോണ്ടിയെടുത്തു ടിണ്റ്റുമോന്‍ അലറി

: തുപ്പടാ പന്നീ കുടിച്ചത്‌

എല്‍ .കെ. ജി ക്വട്ടേഷന്‍ സംഘം ഒരംഗം ടിണ്റ്റുമോനോട്‌ : അളിയാ നിണ്റ്റെ പെണ്ണിനു എല്‍. കെ. ജിയിലെ ഒരുത്തന്‍ റബ്ബര്‍ കൊടുത്തു... !!

ടിണ്റ്റുമോന്‍ : ഏതവനാടാ?..

അംഗം : അതാ എല്‍.കെ.ജി.സീയിലെ പുതിയ പയ്യനാ.പേടിക്കണ്ടളിയാ ..നമ്മുടെ ടീം അവിടെയുണ്ട്‌.. !!

ടിണ്റ്റുമോന്‍ : ബൂസ്റ്റ്‌ ബാബുവിനോറ്റും . ഹോര്‍ലിക്സ്‌ ഹംസയോടും അവണ്റ്റെ ചലനങ്ങള്‍ ശ്രദ്ധിക്കാന്‍ പറയ്‌...ആയുധം എടുക്കണ്ടാ..പിള്ളേരു പേടിക്കും .. എന്നിട്ട്‌ വൈകിട്ട്‌ സ്പോട്ടില്‍ അവണ്റ്റെ പെന്‍സിലും റബ്ബറും സ്കെയിലും ഒടിച്ചോ ! അവിടെ കിടന്നവന്‍ കരയട്ടെ. എണ്റ്റെ പെണ്ണിനു റബ്ബര്‍ കൊടുത്തവന്‍ ഇനി എഴുതരുത്‌.... !!!

ടീച്ചര്‍ : ടിണ്റ്റുമോന്‍ അച്ഛനെയും അമ്മെയും എന്താ വിളിക്കുന്നത്‌ ?

ടിണ്റ്റുമോന്‍ : ഡാഡ

ടീച്ചര്‍ : രണ്ടു പേരെയും ഡാഡിയെന്നോ ?

ടിണ്റ്റുമോന്‍ : അച്ഛനെ 'ഡാ' അമ്മയെ 'ഡീ' എന്നും !

ടീച്ചര്‍ : രാത്രി കടല്‍ വെള്ളo ചൂടായിരിക്കാന്‍ കാരണം എന്താ ?

ടിണ്റ്റുമോന്‍ : ഇതെന്താ .. ഇത്ര ചോദിക്കാന്‍ ? ഈ സൂര്യന്‍ കടലിലല്ലെ പോയി താഴുന്നത്‌ . .

ടീച്ചര്‍ : സ്നേഹം കൊണ്ടാണു നിന്നെ തല്ലുന്നത്‌ കേട്ടോ ?

ടിണ്റ്റുമോന്‍ : എനിക്കു ടീച്ചറോടു അതിയായ സ്നേഹമുണ്ട്‌ , പക്ഷെ അതൊന്നു പ്രകടിപ്പിക്കാന്‍ ഒരു ചാന്‍സ്‌ കിട്ടുന്നില്ലല്ലോ എന്നാലോചിക്കുമ്പോഴാ സങ്കടം.

ടിണ്റ്റുമോന്‍ ഓട്ടോ ഡ്രൈവറോടു : ടൌണ്‍ വരെ പോകുമോ?

ഓട്ടോ ഡ്രൈവര്‍ : പോകും..

ടിണ്റ്റുമോന്‍ :എന്നാല്‍ തിരിച്ചു വരുമ്പോള്‍ എനിക്കു ഒരു ബ്രഡ്‌ വാങ്ങിച്ചു കൊണ്ടു വരുമോ ?

ടിണ്റ്റുമോന്‍ : നിങ്ങളുടെ പശുപിനു നല്ല കളറാണല്ലോ . .

പത്രോസ്‌ ചേട്ടന്‍ : ഓ അതു ജേഴ്സിയാണു.

ടിണ്റ്റുമോന്‍ : ഓഹോ ജേഴ്സിയാണല്ലേ...ഞാന്‍ വിചാരിച്ചു അതിണ്റ്റെ ഒറിജിനല്‍ കളറാണെന്നു...

ടീച്ചര്‍ ആധുനിക മലയാള ഭാഷയുടെ പിതാവാരാ ?

ടിണ്റ്റുമോന്‍ : പിതവ്‌ ആരാണെന്നറിയില്ല മാതാവിണ്റ്റെ പേരു വേണമെങ്കില്‍ പറയാം ..

ടീച്ചര്‍ : അതാരാ ?

ടിണ്റ്റുമോന്‍ : രഞ്ജിനി ഹരിദാസ്‌.

ഗള്‍ഫില്‍ നിന്നു മാമന്‍ : നിനക്ക്‌ എന്താ വേണ്ടത്‌ ?

ടിണ്റ്റുമോന്‍ : മൊബൈല്‍ മതി മാമാ...

നേഹത്തോടെ മാമന്‍ : നോക്കിയ മതിയോ കുട്ടാ.... ?

ടിണ്റ്റുമോന്‍ : നോക്കിയ പോരടാ മാമാ വാങ്ങണം... !

അച്ഛന്‍ ഫാഷന്‍ ടീ വി കണ്ടു കൊണ്ടിരിക്കുമ്പോള്‍ ടിണ്റ്റുമോന്‍ വന്നു ..

അച്ഛന്‍ : പാവപ്പെട്ടെ വീട്ടിലെ കുട്ടികളാ ഡ്രസ്സ്‌ വാങ്ങാന്‍ പോലും കാശില്ല ,.

ടിണ്റ്റുമോന്‍ : ഇതിലും പാവപ്പെട്ടവര്‍ വന്നാല്‍ വിളിക്കണെ ഡാഡി... !

ടീച്ചര്‍ : വിവാഹമോചനം ഉണ്ടാകുന്നതെന്തുകൊണ്ടാ ?

ടിണ്റ്റുമോന്‍ : ആളുകള്‍ വിവാഹം കഴിക്കുന്നതു കൊണ്ട്‌... !

ടിണ്റ്റുമോന്‍ പിങ്കിമോളോട്‌ :ആകാശം പൊട്ടി വീണാലും ഹിമാലയം ഉരുകിത്തിര്‍ന്നാലും വറ്റി വരണ്ടാലും നമ്മുടെ ബന്ധം തീരില്ല.

പിങ്കിമോള്‍ :ങേ,എന്തു കൊണ്ട്‌ ?

ടിണ്റ്റുമോന്‍ : കാരണം ,കണ്ടകശ്ശനി കൊണ്ടേ പോകൂ.... !

പപ്പിമോള്‍ ബസ്റ്റാണ്റ്റില്‍ നില്‍ക്കുമ്പോള്‍ ടിണ്റ്റു മോന്‍ ഓടിച്ചെന്നു അവളുടെ ഡ്രസ്സില്‍ ചെളിതെറിപ്പിച്ചു.

ഡേഷ്യത്തോടെ പപ്പിമോള്‍ : ഛീ... നീ എന്താ ചെയ്യുന്നത്‌ ?

ടിണ്റ്റുമോന്‍ : എല്‍.കെ.ജി -ബിയില്‍ പടിക്കുന്നു.

അമ്മ ടിണ്റ്റുമോനോടു നുണ പറഞ്ഞാല്‍ നരകത്തില്‍ പോകും ..

ടിണ്റ്റുമോന്‍ : അപ്പോള്‍ അമ്മയ്ക്ക്‌ നരകത്തില്‍ സീറ്റു ഉറച്ചു ... !

മലയാളം ക്ളാസ്സില്‍ അദ്ധ്യാപകന്‍ : പഞ്ചസാര എന്ന വാക്ക്‌ വാക്ക്യത്തില്‍ പ്രയോഗിക്കൂ .

ടിണ്റ്റുമോന്‍ : ഞാന്‍ ഇന്നു രാവിലെ ഒരു ഗ്ളാസ്സ്‌ ചായ കുടിച്ചു

അദ്ധ്യാപകന്‍ :ഇതില്‍ പഞ്ചസാര എന്ന വാക്ക്‌ ഇല്ലല്ലോ..

ടിണ്റ്റുമോന്‍ : പഞ്ചസാര ചായയില്‍ ചേര്‍ത്തിട്ടുണ്ടായിരുന്നു സാര്‍.

ടിണ്റ്റുമോന്‍ ബേക്കറിയിലെ കുക്കിനോടു : എത്ര നാളായി ചേട്ടന്‍ ജിലേബി ഉണ്ടാക്കാന്‍ തുടങ്ങിയിട്ട്‌ ?

കുക്ക്‌ : 10 വര്‍ഷമായി എന്താ ?

ടിണ്റ്റുമോന്‍ : എന്നിട്ടും വട്ടം ചുറ്റാനല്ലാതെ നേരെ ഉണ്ടാകാന്‍ പടിച്ചില്ല അല്ലേ... !

വേള്‍ഡ്‌ കപ്പ്‌ നേടിയപ്പോള്‍ റോണാള്‍ഡോ ഷര്‍ട്ട്‌ ഊരി , 20-20 കപ്പ്‌ നേടിയപ്പോള്‍ ധോണീ ഷര്‍ട്ട്‌ ഊരി.

ഇതു വായിച്ച ടിണ്റ്റുമോന്‍ : ദൈവമേ സാനിയ മിര്‍സ വിംബിള്‍ഡണ്‍ ജയിക്കണേ....

ടീച്ചര്‍ : കാറ്റും കറുണ്ടും തമ്മില്‍ എന്താ ബന്ധം ?

ടിണ്റ്റുമോന്‍ : കാറ്റടിച്ചാല്‍ കറണ്റ്റു പോകും , കര്‍ണ്റ്റടിച്ചാല്‍ കാറ്റുപോകും... !

ഹെഡ്മാസ്റ്ററോടു ടിണ്റ്റുമോന്‍ : സാര്‍ , എനിക്കു സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌ വേണം

ഹെഡ്മാസ്റ്റര്‍ : അതിനു എനിക്കു നിണ്റ്റെ സ്വഭാവം അറിയില്ലല്ലോ .

ടിണ്റ്റുമോന്‍ :മര്യാദയ്ക്ക്‌ താടാ അല്ലെങ്കില്‍ എണ്റ്റെ സ്വഭാവം നീ അറിയും.

അച്ഛന്‍ : ടിപ്പു സുല്‍ത്താന്‍ ആരാ ?

ടിണ്റ്റുമോന്‍ : അറിയില്ലാ..

അച്ഛന്‍ : പടുത്തത്തില്‍ ശ്രദ്ധിക്കണം .

ടിണ്റ്റുമോന്‍ : ബാബു അങ്കിള്‍ ആരാ ?

അച്ചാന്‍ : അറിയില്ല..

ടിണ്റ്റുമോന്‍ :ഭാര്യയെ ശ്രദ്ധിക്കണം.

Monday, August 8, 2016

ബിജുക്കുട്ടന്‍ : എന്താ ഇത്ര സ്പീഡില്‍ അങ്ങോട്ടും ഇങ്ങോട്ടു ഒാടുന്നതു ?

ടിണ്റ്റുമോന്‍ : ജീരകവെള്ളമാണെന്നു കരുതി ഞാന്‍ പെട്രോള്‍ എടുത്തു കുടിച്ചു.അതു ഒാടി തീറ്‍ക്കുകയാ..

ടിണ്റ്റുമോന്‍ : ഇനി ഒരിക്കലും മഴയുണ്ടാകുമ്പോള്‍ ഇടി ഉണ്ടാകില്ല..

ബിജുക്കുട്ടന്‍ : അതെന്താടാ ?

ടിണ്റ്റുമോന്‍ : പത്രത്തില്‍ വാറ്‍ത്ത ഉണ്ടായിരുന്നു. 'ഇട' മിന്നലേറ്റ്‌ മരിച്ചു എന്ന്..

ജ്യോത്സ്യന്‍ : നീ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ തന്നെ നീ കല്ല്യാണം കഴിക്കും .

ടിണ്റ്റുമോന്‍ :പപ്പിമോളാണോെ , ഡുഡുമോളാണോ , മിനിക്കുട്ടിയാണോെന്ന് തെളിച്ചു പറ ജ്യോത്സ്യരെ... !!

ബിജുക്കുട്ടന്‍ : ഞാന്‍ ചെസ്‌ കളിക്കാന്‍ പോവുകയാ , നിനക്ക്‌ ചെസ്‌ കളിക്കാന്‍ അറിയുമോ ?

ടിണ്റ്റുമോന്‍ : അറിയാമെന്നോ..നീ പോയി ഗ്രൌണ്ടില്‍ വെയിറ്റ്‌ ചെയ്യൂ..ഞാന്‍ ഷൂസിട്ടു വരാം...

ടിണ്റ്റുമോനോടു അച്ഛന്‍ : കണക്കിനു നാലു മാറ്‍ക്കേ ഉള്ളു , തല്ലി കാലു ഒടിക്കുകയാ വേണ്ടത്‌ ..

ടിണ്റ്റുമോന്‍ : എങ്കില്‍ വേഗം പോകാം .കണക്ക്‌ മാഷിണ്റ്റെ വീടു ഞാന്‍ നോക്കി വച്ചിട്ടുണ്ട്‌..

ഫുട്ബോള്‍ കളി കാണുന്നതിനിടയില്‍ ടിണ്റ്റുമോന്‍ : എന്തിനാ റെഫറി മഞ്ഞ കാറ്‍ഡു കാണിക്കുന്നെ.

അച്ഛന്‍ : വഴക്കു കൂടിയതിനാ.

ടിണ്റ്റുമോന്‍ : എന്നിട്ടു ബോക്സിംഗ്‌ കാണാന്‍ പോയപ്പോള്‍ റഫറി മഞ്ഞക്കറ്‍ഡ്‌ കാണിച്ചില്ലല്ലോ.ര്‍ണ്ടു പേരും പെൊരിഞ്ഞ അടിയായിരുന്ന്ല്ലോ....

ടിണ്റ്റുമോണ്റ്റെ റേഡിയോ കേടായി. റിപ്പയര്‍ ചെയ്യാന്‍ തുറന്നുനോക്കിയപ്പോള്‍ ഒരു പാറ്റ ചത്തു കിടക്കുന്നു.

ടിണ്റ്റുമോന്‍: മൈ ഗോഡ്‌! പാട്ടുകാരന്‍ ചത്തു. പിന്നെങ്ങനെ റോഡിയോ പാടും.... ?

എണ്റ്റെ മുത്തച്ഛന്‍ മരിച്ചപ്പോള്‍ സ്വത്തു മുഴുവനും അനാഥാലയത്തിനു എഴുതിക്കൊടുത്തു.

ബിജുക്കുട്ടന്‍: എന്തൊക്കെ ഉണ്ടായിരുന്നു?

ടിണ്റ്റുമോന്‍: എല്ലാം കൂടി പത്ത്‌ പെണ്‍മക്കള്‍!

ടിണ്റ്റുമോനോടു പപ്പിമോള്‍ : എണ്റ്റെ ഹസ്ബണ്റ്റ്‌ എന്നോടു നല്ലോണം സംസാരിക്കണം.നല്ല പാട്ടു പാടണം. , നല്ല തമാശ പറയണം ,

ടിണ്റ്റുമോന്‍ : എന്നാ പിന്നെ ഒരു എഫ്‌ എം റേഡിയോ വേടിച്ചാല്‍ പോരെ ... !

ഒാംളറ്റ്‌ ഉണ്ടാക്കാന്‍ മുട്ട പൊട്ടിച്ച ടിണ്റ്റുമോന്‍ ----, അകത്തൊന്നുമില്ല.....!

ടിണ്റ്റുമോന്‍: മൈ ഗോഡ്‌! കോഴികളും അബോര്‍ഷന്‍ ചെയ്തു തുടങ്ങിയോ.... ?